ഒഞ്ചിയത്തുനിന്നുള്ള അവസാനത്തെ സന്ദേശം
(51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന്) സംശയം ചോദിക്കുന്നവരും തെറ്റായ ഉത്തരത്തോടു വിയോജിക്കുന്നവരുമാണ് ശരിയായ കമ്യൂണിസ്റ്റുകാര്‍. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ ഒറ്റയ്ക്കാണെങ്കിലും ശരിക്കുവേണ്ടി നട്ടെല്ലു നിവര്‍ത്തി ഉറച്ചുനില്ക്കും. പാര്‍ട്ടി അയാളെ പുറന്തള്ളിയാല്‍ തെറ്റുകള്‍ ജനങ്ങളോടു തുറന്നുപറയും. ശരി തിരിച്ചറിയുന്നവര്‍ ഓരോരുത്തരായി അയാള്‍ക്കൊപ്പം അണിചേരും. അങ്ങനെ തെറ്റിന്റെ പ്രസ്ഥാനത്തെ നിരാകരിച്ച് ശരിയുടെ പ്രസ്ഥാനം വളരും. അങ്ങനെ സമൂഹത്തെ മാറ്റിമറിച്ച് പുതിയൊരു സാമൂഹികവ്യവസ്ഥിതി സ്വപ്‌നംകാണുകയും അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അസാധാരണ കമ്യൂണിസ്റ്റുകാരനേ വിപ്ലവകാരിയാകാന്‍ കഴിയൂ. ആ വിപ്ലവകാരിക്കു മാത്രമേ രക്തസാക്ഷിയാകാനും സാധിക്കൂ . കൊലയാളികള്‍ ഇടിച്ചുവീഴ്ത്തിയിട്ടും ചന്ദ്രശേഖരന്‍ എന്ന വിപ്ലവകാരി ഓടാന്‍ ശ്രമിച്ചില്ല. ബോംബെറിഞ്ഞു ഭീകരത പരത്തിയിട്ടും അലറിവിളിച്ച് ആളെക്കൂട്ടിയില്ല. ജനങ്ങള്‍ക്കുവേണ്ടി എന്നും തുറന്നുവെച്ച ആ കണ്ണുകളും കാതുകളും ഒറ്റവെട്ടില്‍ പിളര്‍ക്കുമ്പോഴും നാടിനുവേണ്ടി സ്വപ്‌നംകണ്ട ആ തലച്ചോറുപോലും ഒറ്റവെട്ടിനു ഛേദിക്കുമ...