Posts

Showing posts from August, 2012

ഓണകാഴ്ച്ചകള്‍

നീണ്ടു കിടന്ന വയല്‍ വരമ്പ് ലുടെ ഞങ്ങള്‍ നടന്നു ...കൈത മുള്ളും കൈത ചക്ക യുടെ അസഹ്യ മണവും . അവിടവിടെ ആയി പാമ്പിന്റെ പടം പൊഴിചിരികുനത് കാണാമായിരുന്നു . മഞ്ഞ ചേര യല്ലേ അണ്ണാ?? അവന്‍ ചോദിച്ചു . ഞാന്‍ ഒന്നും പറഞ്ഞില്ല .  അന്നൊക്കെ ഓണം ത്തിനു മഴയില്ല . ഞങ്ങള്‍ ഓടി പാറി നടക്കും. അപ്പുപ്പന്‍ താടിക്കും മുക്കട്ട പഴതിനുമായി അടി കൂടും. അവള്‍ എനികായി   മന്നപ്പവും,  കറിയും വെച്ച് തരും. കമുനിസ്റ്റ് പച്ചയുടെ ഇലകള്‍ കൊണ്ട്  അവള്‍ കിച്ചടി ഉം , തോരനും വെച്ചു. തെക്കേ തൊടിയില്‍ ലെ കുളത്തിലേക്  ചഞ്ഞു കിടക്കുന്ന കിളിച്ചുണ്ടന്‍ മാവു ഞങ്ങള്ക് എല്ലാമായിരുന്നു . ആ മാവു ഞങ്ങള്ക് ഭക്ഷണവും , കളികനും , കുളികാനും ഒക്കെ ഒരുക്കി തന്നു. അതിന്റെ ചഞ്ഞ കൊമ്പില്‍ നിന്ന് ആരെകളും മുനിലെക് ചടനായി പിനോങ്ങി മുന്നകം ചാടി ഞാന്‍. .........., ആരും എന്നോപ്പം എത്തിയിലെങ്കില്‍ ലോകം കിഴടകിയവനെ പോലെ ഞാന്‍ അവളെ നോക്കും, ആ മാവിന്‍ കൊമ്പില്‍ ഞങ്ങള്‍ ഊഞ്ഞാല്‍ കെട്ടി. കുളത്തിലെ വെള്ളത്തിന്റെ പരപ്പിനു മേലെ അത് ഞങ്ങളെയും കൊണ്ട്  അമ്പിളി മാമന്റെ അടുത്തേക് എടുത്തു കാണിച്ചു ധരണിയില്‍ ലേക്ക് പിന്ണഞ്ഞു. .    ...